അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൗദി അറേബ്യ ഒറ്റപ്പെടുന്നു | Oneindia Malayalam

2018-01-30 298


അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൗദി അറേബ്യ ഒറ്റപ്പെടുന്നു. ഓരോ രാജ്യങ്ങള്‍ സൗദിയുടെ നയത്തെ തള്ളിപ്പറയുകയാണ്. വരും നാളുകളില്‍ സൗദി കൂടുതല്‍ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പാണ് ഇതുവഴി ലഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധം ഇനിയും തുടരരുത് എന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുയരുന്ന ആവശ്യം. സൗദിയുമായി ബന്ധം തുടര്‍ന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ വരെ പിന്‍വലിക്കുമെന്ന ഭീഷണിയും ചില ഭരണകൂടങ്ങള്‍ നേരിടുന്നുണ്ട്. സൗദി അറേബ്യ ഖത്തറുമായി ബന്ധം വഷളായിട്ട് മാസങ്ങളായി. ഇതാകട്ടെ ഗള്‍ഫില്‍ രണ്ട് ചേരി രൂപപ്പെടുന്നതിന് കാരണവുമായി. ഈ സാഹചര്യത്തിലുണ്ടായ യുദ്ധ സമാന സാഹചര്യം നേരിടാന്‍ സൗദി വിദേശ ശക്തികളുമായി അടുപ്പം ശക്തിപ്പെടുത്തുകയായിരുന്നു.വിദേശ രാജ്യങ്ങളുമായി സൗദി അറേബ്യ ആയുധ കരാറുകള്‍ തകൃതിയായി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആയുധ കരാറിന് അല്‍പ്പായുസുള്ളൂവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

Videos similaires